2013, ഡിസംബർ 20, വെള്ളിയാഴ്‌ച

രാജ ഭക്തിയും ജനപ്രധിനിതിയും..!

MLA ശ്രി. വി ടി ബൽറാം
തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ട ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചതിനെത്തുടര്‍ന്ന്‌ സർക്കാർ തിരുവനന്തപുരത്ത് അവധി പ്രക്യപിക്കുകയും അദ്ധേഹത്തിന്റെ നിര്യാണത്തിൽ ആദരവ് പ്രകടിപ്പികുകയും ചെയ്യുകയുണ്ടായി.സോഷ്യൽ മീഡിയ സൈറ്റുകൾ മറ്റ് വാർത്തകളെ പോലതന്നെ ശ്രി മാർത്താണ്ട വർമയുടെ നിര്യാനത്തേയും സജീവമായിത്തന്നെ ചർച്ച ചെയ്യുകയും ഒപ്പം അനുശോചന കുറിപ്പുകൾ(പോസ്റ്റുകൾ) രേഖപെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. പലരും തിരുവിതാംകൂർ രാജാവ് കാലം ചെന്നു, രാജാവ് നാട് നീങ്ങി തുടങ്ങിയ പോസ്ടുകളുമായി രംഗത്ത് നിറഞ്ഞു നിന്നു. തുടർന്ന് പല ഫെയ്സ് ബുക്ക്‌ 'ബുജി' കളും സർക്കാർ അവധി കൊടുത്തതിനെ  വിമർശിച്ചും, രാജ  ഭരണത്തെ ഇകഴ്ത്തി കാട്ടിയും മറു-പോസ്ടുകളുമായി സജീവമായി. വിഷയത്തിന്റെ ഗതിമാറ്റം സംഭവിക്കുന്നത് തൃത്താല യിൽ നിന്നുള്ള യുവ-കൊണ്ഗ്രെസ്സ് MLA ശ്രി. വി ടി ബൽറാം തിരുവനതപുരത്ത് അവധി നൽകിയതിൽ പ്രതിഷേധിച്ചു രംഗത്ത് വന്നപ്പോഴാണ്. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ചും ചോദ്യം ചെയ്തും ഒരുപാടുപേർ ചർച്ചയിൽ സജീവമായി. ശ്രി. വി ടി യുടെ സംശയം ഇതായിരുന്നു.. "പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതിൽ കവിഞ്ഞ് ഒരിക്കൽ പോലും നാടിന്റെ ഭരണാധികാരി  അല്ലാതിരുന്ന ശ്രി. മാർത്താണ്ടവർമ്മ മരിച്ചപ്പോൾ എന്തിനാണ് കേരളാ സർക്കാർ തിരുവനതപുരത്ത് അവധികൊടുത്തത്.. നാളെ മാധ്യമങ്ങൾ രാജാവ് നാട് നീങ്ങി എന്ന് എഴുതിയാലും അത്ഭുതപ്പെടാനില്ല..." സംശയം ന്യായം..!!

 വിഷയത്തിന്റെ ചൂടും ചൊരുക്കും 'ലൈകുകുളിൽ' നിന്നും കമെന്റുകളിൽ  നിന്നും  വ്യെക്തമായി കാണാൻ പറ്റുന്ന തരത്തിലായി പിന്നീട് കാര്യങ്ങൾ. വിമർശനങ്ങളുടെ, അപഹാസ്യ വാക്കുകളുടെ പെരുമഴക്കാലം..   വിമർശനങ്ങളുടെ  തീവ്രത കൂടി കൂടി വന്നു. ക്ഷേത്ര വിളംബര പ്രക്യാപനം നടത്തിയ രാജകുടുംബമാണ് തിരുവിതാംകൂറിലെതെന്നും, പുരോഗമന മൂല്യങ്ങള ഉള്കൊണ്ടാവർ ആയിരുന്നു അവരെന്നും ഉദ്ഘോഷിക്കപെട്ടു.. പൊന്നുതമ്പുരാനെ ഇകഴ്ത്തി കാട്ടിയ ബൽറാം നാടിന്നു അപമാനമാണ് എന്നാ നിലയിലേക്കായി കാര്യങ്ങൾ. ആർഷ ഭാരത സംസകാരവും സനാതന ധർമവുമൊക്കെ ഉയർത്തിക്കാട്ടി തൃത്താല ക്കാരുടെ 'പിഴവിനെ' പലരും  ശപിച്ചു കൊണ്ടിരുന്നു. ചിലർ  ജനാധിപത്യ വ്യെവസ്ഥിതിക്കാണ് ക്കുഴപ്പമെന്നു  വിധി എഴുതി, രാജ ഭരണ കാലത്തെ പോരിഷകൾ പാടികൊണ്ടിരുന്നു.. രാജ  ഭരണം എത്രയോ നല്ലതായിരുന്നു പോലും.. കാര്യങ്ങൾ പതിയെ അസഭ്യവർഷത്തിലേക്ക് നീങ്ങി. ശ്രി.ബൽറാം മിന്റെ ഭാഷയിൽ.. നല്ല 'ആർഷ ഭാരത മുട്ടൻ തെറികൾ'. RSS- BJP സ്വയം സേവകർ പരസ്യമായി രംഗത്ത് വന്നു, അല്ലങ്കിൽ തന്നെ നമ്മുടെ പഴയ വീർ സവർക്കർക്കു താല്പര്യമുണ്ടായിരുന്ന മണ്ണാണ് തിരുവിതാങ്കൂർ.. അപ്പോഴാണ്‌ ഒരു ശവി നമ്മുടെ പൊന്നുതമ്പുരാനേ അധിക്ഷേപിക്കുന്നെ.. ഹും. കൂടുതൽ കൌതുകകരമായ മറ്റൊരു കാഴ്ച പ്രൊഫൈൽ പിക്ചർ ചെഗുവേരയുടെ ഫോട്ടോ വച്ച മുഖ്യധാര ഇടതു പക്ഷത്തിന്റെ പല സോഷ്യൽ മീഡിയ പടയാളികളും രാജ ഭക്തിയാൽ തിളച്ചു മറിയുകയായിരുന്നു. ചാനൽ ചർച്ചകളിൽ പുരോഗമന നിലപാടുകളുടെ വക്താവ് ചമയുന്ന വക്കീൽ ജയശങ്കർ  പോലും വീനീത പ്രജയായി മാറി. 

ചിലരുടെ സംശയം മറ്റു പലതുമായിരുന്നു. "പാണക്കാട് തങ്ങൾ മരിച്ചപ്പോൾ മലപ്പുറത്ത്  അവധി കൊടുത്തല്ലോ..? പിന്നെന്തേ.. ഞങ്ങൾ തിരുവിതാങ്കൂർ കാർകു അത് പറ്റില്ല..??" അതിനു കിട്ടി പത്ത് അൻപത് ലൈക്. പാണക്കാട് തങ്ങൾ ഒരു ശനി ആഴ്ചയാണ് മരിച്ചതെന്നും ഞാറാഴ്ച പതിവിൽ കവിഞ്ഞ ഒരു അവധിയും സർക്കാർ നല്കിയിട്ടിലെന്നും മറ്റൊരാൾ കമെന്റ് ചെയ്തിട്ടൊന്നും രാജ ഭക്തിയിൽ മതിമറന്ന പ്രജകൾക്ക്  മനസ്സിലാവുന്നുണ്ടായിരുന്നില്ല .മദർ തെരേസയെ ഇന്ത്യൻ ദേശീയ പതാക പുതച്ച് അന്ത്യ കർമങ്ങൾക്ക് കൊണ്ട് പോകുന്ന ഫോട്ടോ പൊസ്റ്റിയിട്ട് ഒരു രാജ ഭക്തൻ ചോദിച്ചു; "ക്രിസ്ത്യാനിക്കും മുസ്ലിമിനുമെന്തുമാവം ഹിന്ദുവിന് പറ്റില്ലാ.. ഇതാണോ മതേതരത്വം?" സവർണ ജാതികാരെയും, ക്രിസ്ത്യാനികളെയും മാത്രമായിരുന്നു ഒരു കാലം വരെ തിരുവിതാംകൂറിൽ  ഉദ്യോഗങ്ങളിൽ നിയമിച്ചിരുന്നുള്ളൂ എന്ന കാര്യം ഒരാൾ ഓർമിപ്പിച്ചപ്പോൾ മുതൽ പിന്നെ ആ പ്രജ പത്തി മടക്കി. ദളിത്‌ പിന്നോക്ക വിഭാഗങ്ങളെ ഉദ്യോഗ-ഭരണ നിർവഹണത്തിന്റെ നാലഅയലത്ത്  പോയിട്ട് സമൂഹത്തിൽ മാന്യമായി കഴിഞ്ഞുകൂടാൻ പോലും അനുവദിക്കാത്ത ചാതുർവർണ്യ വ്യെവസ്തിയുടെ സംരക്ഷകരായിരുന്നു ഒട്ടുമിക്കാ എല്ലാ നാട്ടു രാജ്യങ്ങളും, അതിൽ ഒരു പക്ഷെ മുന്നിൽ തന്നെ ആയിരുന്നു തിരുവിതാങ്കൂർ രാജവംശത്തിന്റെ സ്ഥാനം, എന്നിട്ട് ഇപ്പോൾ പൊന്നു തമ്പുരാനേ എന്ന് എല്ലാരും വിളിച്ചോനം എന്ന് വല്ല കൊടികെട്ടിയ തമ്പുരാനും പറഞ്ഞാൽ അതങ്ങ് 'കൊട്ടാരത്തിൽ' പോയി പറഞ്ഞാ മതിയെന്ന് ഒരു 'രാജ്യ ദ്രോഹി' പൊസ്റ്റിയപ്പൊൽ പാവം ആ പഴയ പ്രജയുടെ ഹ്രദയം തകർന്നു പോയിക്കാണും.

മുലക്കരവും, തലക്കരവും പിരിച്ച്, താഴ്ന്ന ജാതിക്കാരെ എല്ലാതരത്തിലും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നുമകറ്റി നിർത്തി നാട് ഭരിച്ചവരെ 'രാജാവെന്നു' വിളിക്കാൻ അറച്ചു നില്കേണ്ടതിനു പകരം ജീവിതത്തിൽ ഒരിക്കൽ പോലും നാട് ഭരിച്ചിട്ടിലാതവരെ പോലും  ആ പഴയ രാജ ഭരണത്തിന്റെ പ്രതി പുരുഷരാക്കി മാറ്റി പുനാപ്രതിഷ്ടിക്കാൻ ശ്രമിക്കുന്നവർ ഒരുപാട് രാജ്യ സ്നേഹികളുടെ നിണം കൊണ്ട് കുതിർന്ന ദേശീയ സ്വാതന്ത്ര സമര ചരിത്രത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്.

1 അഭിപ്രായം:

  1. മുത്തച്ഛന്‍ പാപ്പാന്‍‌ ആയിരിന്നു എന്നത് കൊണ്ട് സ്വന്തം കുണ്ടിയില്‍ തഴംബ് ഉണ്ടാകില്ല..........

    മറുപടിഇല്ലാതാക്കൂ