2013, ഏപ്രിൽ 14, ഞായറാഴ്‌ച

ഡോ. ബി.ആർ അംബേദ്‌കർ ഓർമിക്കപ്പെടുമ്പോൾ.

 ചാതുർവർണ്ണ്യ വ്യെവസ്ഥിതിയുടെ കീഴിൽ തൊട്ടു കൂടാതവരും, തീണ്ടി കൂടാതവരുമായി നൂറ്റാണ്ടുകളായുള്ള വിവേചനത്തിനു വിധേയമാക്കപെട്ടു കൊണ്ടിരുന്ന  ദളിത്‌ ബഹുജനങ്ങൾക്ക് ആശയും ആത്മവിശ്വാസവും നൽകി ആത്മാഭിമാനത്തിന്റെ പോരാട്ടത്തിനു നേതൃത്വം നൽകിയ സാമൂഹിക നവോഥാന നായകനായ ഭാഭാ സാഹിബ്‌ അംബേദ്കറെ ഒർമിചെടുക്കുന്നു. 


ചില ജന്മങ്ങൾ സ്വജീവിതം കൊണ്ട് കാലഘട്ടത്തിന്റെ സമര മുഖങ്ങളെ സജീവമാക്കാരുണ്ട്. അവരുടെ ജീവിതവും, ചിന്താ മണ്ഡലവും പുതു തലമുറകളിലേക്ക് പകർത്തി എഴുതപ്പെടുക സ്വാഭാവികമാണ്. ഡോ. ഭീം റാവു അംബേദ്‌കർ എന്ന മനുഷ്യൻ എന്താണ് ലോകത്തോട്‌ വിളിച്ചു പറഞ്ഞത് എന്നത്  തന്നെയാണ് അദ്ദേഹത്തെ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വർഷങ്ങൾക്കു ശേഷവും പ്രസക്തമാക്കുന്നത്. 

തന്റെ സ്കൂൾ ജീവിതം മുതൽക്കു തന്നെ ജാതി ഭ്രാന്തിന്റെ കയപനുഭവിച്ച വ്യെക്തി എന്ന നിലയിൽ ജാതി ചൂഷണങ്ങൾക്കതിരെയുള്ള പോരാട്ടങ്ങൾ അദ്ദേഹം മരണം വരെ തുടർന്നു. അംബേദ്‌കർ പറഞ്ഞു: "ജാതി വ്യെവസ്ഥ മനുഷ്യനെ വേർതിരിച്ചു നിർത്തുന്നത് അവനോ അവളോ ഏത് ജോലിയെടുക്കുന്നു എന്നതിനനുസരിച്ഛല്ല, മറിച്ച് അവർ ആർക്കു ജനിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. തോട്ടി പണിക്കാരന്റെ മകൻ തോട്ടി പണിക്കരനയിതീരുന്നു, അവൻ അത് ചെയ്യുന്നില്ലങ്കിൽ കൂടി സമൂഹം അവനെ തോട്ടി പണിക്കാരനായി മാത്രമേ കാണുകയുള്ളൂ.." നൂറ്റാണ്ടുകളായി തുടർന്നു പോന്ന നീതി നിഷെധനത്തിനെതിരെ ദളിതർ രാജ്യത്ത് സംഘടിപ്പിക്കപെട്ടു കൊണ്ടിരിക്കുകയാണ്. ഉയർന്ന ജാതിക്കാർ സർവ്വ മേഖലകളിലും സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു വെങ്കിലും ഭരണഘടന ദളിതർക്ക് (SC/ST  )  പുതു പ്രതീക്ഷയേകി സംവരണത്തിനുള്ള അവകാശം നൽകി. അവിടെയും ബാബസഹേബ് തന്റെ ജനതയുടെ നിലനില്പ്പിനു വേണ്ടിയുള്ള, തുല്ല്യ പരിഗണനയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ  വിത്ത്‌ പാകിയിരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ശേഷം തന്റെ മുഴുവൻ സമയവും അദ്ദേഹം ദളിത്‌-- -വിമോചന പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചു. ഗാന്ധിയേയും, പട്ടേലിനെയും പോലുള്ള ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതാക്കൾ ദളിത്‌ വിമോചനത്തെ നിസ്സാരവല്കരിക്കാൻ അറിഞ്ഞോ അറിയാതയോ നടത്തിയ ശ്രമങ്ങൾ അംബെദ്കരുദെ രൂക്ഷ വിമര്ശനത്തിന് വിധേയമാവുകയുണ്ടായി. ഗാന്ധി - അംബേദ്‌കർ സംവാദങ്ങൾ സ്വതന്ത്ര സമര പോരാട്ടങ്ങളുടെ ഗതി വിഗതികളെ പോലും സ്വാധീനിക്കുകയുണ്ടായി. അംബെദ്കർക്കു ദളിത്‌ വിമോചനം ആരങ്കിലും വച്ചു നീട്ടുന്ന ഭിക്ഷയായിരിക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നു, അദ്ദേഹം തന്റെ ജനതയോട് വിദ്യ നേടി ശക്തരാവാൻ ആഹ്വാനം ചെയ്തു. സമര മുഖങ്ങളെ അതിജീവിക്കാൻ ആധുനിക വിദ്യാഭ്യാസം അനിവാര്യമാനന്നു അദ്ദേഹം മനസ്സിലാക്കിയിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഭീകരമാണ്. ദളിതർ ക്രൂരമായി അക്രമിക്കപെട്ടു കൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, ഊര് വിലക്കുകളും, ലൈംഗിക അതിക്രമങ്ങളും ദിനേന ജാതിയുടെ പേരിൽ നടന്നു കൊണ്ടിരിക്കുന്നു. ഈയിടെ ബീഹാറിലെ പട്ന സർവ്വ കലാ ശാലയിലെ ദളിത്‌ വിദ്യാര്തികൾക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ ഒറ്റപെട്ടതല്ല ! ശൂദ്രൻ അറിവ് കേട്ടാൽ ചെവിയിൽ ഇയ്യം ഒഴിക്കാൻ പറഞ്ഞ മനു സ്മ്രിതിയിലെ  വാക്കുകൾ ഇവിടെ ചേർത്ത് വായികേണ്ടി വരും. തമിഴ്നാട്ടിലെ ജാതി മതിലുകൾ നമ്മെ ഇന്നും നാണിപ്പിക്കുന്നു, ഉച്ച ഭക്ഷണം കഴിക്കാനിരുന്ന വിദ്യാർഥികളിൽ ദളിത്‌ കുട്ടികളെ മാത്രം മാറ്റിയിരുത്തിയത് 
മധ്യ പ്രദേശിലാണ്, ദളിതരുടെ മിശിഹയായി സ്വയം അവരോധിച്ച മായാവതി പലപ്രാവശ്യം ഭരിച്ച ഉത്തർപ്രദേശിൽ ഇന്നും 3 ലക്ഷത്തിൽ കൂടുതൽ ദളിതർ മനുഷ്യ വിസർജ്യം ചുമക്കുന്ന ജോലിയെടുത്തു കൊണ്ടിരിക്കുന്നുവെന്നത് എത്ര അപമാനകരമാണ്.

ഇവിടെയാണ്‌ അംബേദ്കറുടെ കാഴ്ചപ്പാടുകൾ കൂടുതൽ പ്രസക്തമാവുന്നത്. ഇന്ന് ഏപ്രിൽ 14 അദ്ദേഹത്തിന്റെ 122മത് ജന്മദിനമാണ്, അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ദളിത്‌-- ബഹുജനങ്ങളുടെ വിമോചനത്തിനു ശക്തി പകരട്ടെ എന്ന് പ്രത്യാക്ഷിക്കുന്നു.

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ജാമിഅ മില്ലിയ ഇസ്ലാമിയ്യ കേന്ദ്ര സർവ്വകലാ ശാല - ദൽഹി, 2013-14 വർഷത്തെകുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു..

വിദ്യാഭ്യാസം



ദൽഹിയിലെ പ്രശസ്തമായ ജമിയ്യ മില്ലിയ്യ ഇസ്ലാമിയ്യ സർവ്വകലാശാലയിലെക്കുള്ള 2013-14 വർഷത്തെകുള്ള പ്രവേശന നടപടി ക്രമങ്ങൾ ആരംഭിച്ചു. വിവിധങ്ങളായ വിഷയങ്ങളിലേക് പ്രവേശന പരീക്ഷകൾ നടത്തിയാണ് പ്രവേശനം നൽകുന്നത്. കൂടാതെ ബിരുദ തലങ്ങളിലേക് പ്രവേശന പരീക്ഷ കൂടാതെയും അഡ്മിഷൻ നല്കും, പ്ലസ്ടു മാർകിന്റെ അടിസ്ഥാനത്തിലാണ്  ബിരുദ തലതിലെകുള്ള യോഗ്യത നിർണയിക്കുന്നത്.

 1920 ജനുവരി 20 നു സ്ഥാപിക്കപെട്ട സർവ്വ കലാ ശാലയുടെ ആദ്യ വൈസ് ചാൻസലർ മൌലാന മുഹമ്മദലി ജൗഹർ ആയിരുന്നു. ലോക പ്രശസ്തിയാർജിച്ച സർവ്വകലാശാലയിൽ നിരവധി വിദേശികളും പഠിക്കുന്നുണ്ട്.

വിശദ വിവരങ്ങൾക്ക്.Jamia Admission 2013-14

സോക്രട്ടീസുമാർ ജന്മമെടുക്കട്ടെ..

കൊടിയ അദിച്ചമർതലുകലെ നെജ്ജൂക് കൊണ്ട് നേരിട്ട മനുഷ്യർ, രാജ്യം സ്വാതന്ത്രത്തിന്റെ  പൊൻ വസന്തത്തെ വരവേൽകാൻ ഒരുങ്ങിയ നാളിൽ മതത്തിന്റെ പേരിൽ പരസ്പരം വെട്ടി കീറി ആർത്തു വിളിച്ചു. രാജ്യം ഭീഭത്സമായ രംഗങ്ങൾക്ക് സാക്ഷിയായി, രണ്ടു രാജ്യങ്ങൾ സ്രിഷ്ടിക്കപെട്ടു. കൊളോണിയൽ കുതന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങി, ഒരു മെയ്യും- മനസ്സുമായി കഴിഞ്ഞ കൂട്ടർ പരസ്പരം വാളെടുത്തു..

ദ്വി- രാജ്യ സിദ്ധാന്തവുമായി ഒത്തു പോകാത്ത ഉത്തരേന്ത്യയിലെയും, ദക്ഷിനെന്ത്യയിലെയും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും കൊടിക്കനകിനു മുസൽമന്മാർ ഇന്ത്യാ രാജ്യത്ത് തുടർന്നു.. രാജ്യം അവര്ക്ക് തുല്ല്യ പരിഗണ നൽകി അന്തസ്സ് കാട്ടി. പിറന്ന നാട്ടിൽ അവരെ കുഴിച്ചുമൂടുമെന്നു ചില ഇരുട്ടിന്റെ ശക്തികൾ മുറവിളി കൂട്ടുന്നുണ്ടായിരുന്നു അപ്പോഴും. 
കാലചക്രം മുന്നോട്ട് പോയി.. മാസങ്ങളും വർഷങ്ങളും കടന്നു പോയി. രാജ്യത്ത് അസ്സരസ്യങ്ങൾ വിതച്ച് വർഗീയ കലാപങ്ങളുടെ- വംശ ഹത്യകളുടെ  വാർത്തകൾ പുറത്തു വരാൻ തുടങ്ങി. ദേശ സ്നേഹികൾ ശക്തിയുക്തം ഫാഷിസടുകളെ നേരിട്ടു.. രാജ്യം ഹിന്ദുവിന്റെയൊ, മുസൽമന്റെയോ അല്ല മറിച്ചു, ഇന്ത്യകരെന്റെതാണെന്ന് പ്രക്യാപിച്ചു കൊണ്ടിരുന്നു..
ഫാഷിസത്തിന്റെ ബീജപാപം സമൂഹത്തിൽ മാരക വിഷ ബാധയുണ്ടാക്കാൻ അധികം നാൾ വേണ്ടി വരില്ലന്ന  സത്യം അപ്പോഴേക്കും  രാജ്യം മനസ്സിലാകി തുടങ്ങിയിരുന്നു ..ദേശീയ പൈത്ര്കമായ ബാബറി പള്ളി പൊളിക്കാൻ കൂട്ടു നിന്നയാൾ ഉപ-പ്രധാനമന്ത്രി ആവുന്നതിനു ലോകം സാക്ഷിയായി. നീണ്ട കലാപങ്ങൾ.. അക്രമങ്ങൾ..  നാടിന്റെ സ്വസ്ഥത കെട്ടു തുടങ്ങി. ഇരുപതൊന്നാം നൂറ്റാണ്ടിനെ പ്രതീക്ഷയോടെ വരവെറ്റവരുടെ നാസ ദ്വാരങ്ങളെ ,അധികം വൈകാതെ ഗുജറാത്തിലെ കാറ്റു കൊണ്ട് വന്ന രൂക്ഷ ഗന്ധം പൊള്ളിച്ചു  കളഞ്ഞു, തലച്ചോറിൽ വിഷബാധയുണ്ടാകി. മൂന്നു ദിവസം നീണ്ടു നിന്ന വംശ ഹത്യ  മൂവായിരം ജീവന്റെ സ്പന്ദനം കാർന്നെടുത്തു, നരാധമ ജന്മങ്ങൾ നാടിനെ അപമാനിച്ചു.

സ്വതന്ത്ര സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകൾ പരസ്പരം പങ്കുവയ്ക്കാൻ പോലും മടിക്കുന്ന കൂട്ടർ രാജ്യത്ത് വസിക്കുന്നുണ്ട്, വർഗീയാന്ധത ബാധിച്ച ഇവരുടെ കണ്ണുകൾക്ക് പക്ഷെ തീ തുപ്പാനുള്ള കഴിവുണ്ട്..! ഇവർ മറുകൂട്ടരെ ഒറ്റുകാരാകുമ്പോൾ അവിടെ ഒറ്റുകൊടുക്കപെടുന്നത് നിണമണിഞ്ഞ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളാണ്.

ഹിന്ദു-മുസ്ലിം ഐക്യം സ്വപ്നം മാത്രമായി ഉത്തരേന്ത്യയിൽ അവശേഷിക്കുമ്പോൾ കലാപങ്ങൾ വീണ്ടും വീണ്ടും മനസ്സിൽ വിഭജനങ്ങൾ തീർത്തുകൊണ്ടിരിക്കുമ്പോൾ നാളയുടെ സമാധാനം അന്യേഷിച്ചിറങ്ങാൻ സോക്രട്ടീസുമാർ ജന്മമെടുകെണ്ടിയിരിക്കുന്നു. വർഗീയ വിഷം നിറച്ച ചഷകം മോന്തി കുടിച്ച് സ്വയം രക്ത സാക്ഷിയാവാൻ; സോക്രട്ടീസ് നിങ്ങളെ രാജ്യം കാത്തിരിക്കുന്നു..!!!