2013, ഏപ്രിൽ 14, ഞായറാഴ്‌ച

ഡോ. ബി.ആർ അംബേദ്‌കർ ഓർമിക്കപ്പെടുമ്പോൾ.

 ചാതുർവർണ്ണ്യ വ്യെവസ്ഥിതിയുടെ കീഴിൽ തൊട്ടു കൂടാതവരും, തീണ്ടി കൂടാതവരുമായി നൂറ്റാണ്ടുകളായുള്ള വിവേചനത്തിനു വിധേയമാക്കപെട്ടു കൊണ്ടിരുന്ന  ദളിത്‌ ബഹുജനങ്ങൾക്ക് ആശയും ആത്മവിശ്വാസവും നൽകി ആത്മാഭിമാനത്തിന്റെ പോരാട്ടത്തിനു നേതൃത്വം നൽകിയ സാമൂഹിക നവോഥാന നായകനായ ഭാഭാ സാഹിബ്‌ അംബേദ്കറെ ഒർമിചെടുക്കുന്നു. 


ചില ജന്മങ്ങൾ സ്വജീവിതം കൊണ്ട് കാലഘട്ടത്തിന്റെ സമര മുഖങ്ങളെ സജീവമാക്കാരുണ്ട്. അവരുടെ ജീവിതവും, ചിന്താ മണ്ഡലവും പുതു തലമുറകളിലേക്ക് പകർത്തി എഴുതപ്പെടുക സ്വാഭാവികമാണ്. ഡോ. ഭീം റാവു അംബേദ്‌കർ എന്ന മനുഷ്യൻ എന്താണ് ലോകത്തോട്‌ വിളിച്ചു പറഞ്ഞത് എന്നത്  തന്നെയാണ് അദ്ദേഹത്തെ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വർഷങ്ങൾക്കു ശേഷവും പ്രസക്തമാക്കുന്നത്. 

തന്റെ സ്കൂൾ ജീവിതം മുതൽക്കു തന്നെ ജാതി ഭ്രാന്തിന്റെ കയപനുഭവിച്ച വ്യെക്തി എന്ന നിലയിൽ ജാതി ചൂഷണങ്ങൾക്കതിരെയുള്ള പോരാട്ടങ്ങൾ അദ്ദേഹം മരണം വരെ തുടർന്നു. അംബേദ്‌കർ പറഞ്ഞു: "ജാതി വ്യെവസ്ഥ മനുഷ്യനെ വേർതിരിച്ചു നിർത്തുന്നത് അവനോ അവളോ ഏത് ജോലിയെടുക്കുന്നു എന്നതിനനുസരിച്ഛല്ല, മറിച്ച് അവർ ആർക്കു ജനിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. തോട്ടി പണിക്കാരന്റെ മകൻ തോട്ടി പണിക്കരനയിതീരുന്നു, അവൻ അത് ചെയ്യുന്നില്ലങ്കിൽ കൂടി സമൂഹം അവനെ തോട്ടി പണിക്കാരനായി മാത്രമേ കാണുകയുള്ളൂ.." നൂറ്റാണ്ടുകളായി തുടർന്നു പോന്ന നീതി നിഷെധനത്തിനെതിരെ ദളിതർ രാജ്യത്ത് സംഘടിപ്പിക്കപെട്ടു കൊണ്ടിരിക്കുകയാണ്. ഉയർന്ന ജാതിക്കാർ സർവ്വ മേഖലകളിലും സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു വെങ്കിലും ഭരണഘടന ദളിതർക്ക് (SC/ST  )  പുതു പ്രതീക്ഷയേകി സംവരണത്തിനുള്ള അവകാശം നൽകി. അവിടെയും ബാബസഹേബ് തന്റെ ജനതയുടെ നിലനില്പ്പിനു വേണ്ടിയുള്ള, തുല്ല്യ പരിഗണനയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ  വിത്ത്‌ പാകിയിരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ശേഷം തന്റെ മുഴുവൻ സമയവും അദ്ദേഹം ദളിത്‌-- -വിമോചന പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചു. ഗാന്ധിയേയും, പട്ടേലിനെയും പോലുള്ള ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതാക്കൾ ദളിത്‌ വിമോചനത്തെ നിസ്സാരവല്കരിക്കാൻ അറിഞ്ഞോ അറിയാതയോ നടത്തിയ ശ്രമങ്ങൾ അംബെദ്കരുദെ രൂക്ഷ വിമര്ശനത്തിന് വിധേയമാവുകയുണ്ടായി. ഗാന്ധി - അംബേദ്‌കർ സംവാദങ്ങൾ സ്വതന്ത്ര സമര പോരാട്ടങ്ങളുടെ ഗതി വിഗതികളെ പോലും സ്വാധീനിക്കുകയുണ്ടായി. അംബെദ്കർക്കു ദളിത്‌ വിമോചനം ആരങ്കിലും വച്ചു നീട്ടുന്ന ഭിക്ഷയായിരിക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നു, അദ്ദേഹം തന്റെ ജനതയോട് വിദ്യ നേടി ശക്തരാവാൻ ആഹ്വാനം ചെയ്തു. സമര മുഖങ്ങളെ അതിജീവിക്കാൻ ആധുനിക വിദ്യാഭ്യാസം അനിവാര്യമാനന്നു അദ്ദേഹം മനസ്സിലാക്കിയിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഭീകരമാണ്. ദളിതർ ക്രൂരമായി അക്രമിക്കപെട്ടു കൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, ഊര് വിലക്കുകളും, ലൈംഗിക അതിക്രമങ്ങളും ദിനേന ജാതിയുടെ പേരിൽ നടന്നു കൊണ്ടിരിക്കുന്നു. ഈയിടെ ബീഹാറിലെ പട്ന സർവ്വ കലാ ശാലയിലെ ദളിത്‌ വിദ്യാര്തികൾക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ ഒറ്റപെട്ടതല്ല ! ശൂദ്രൻ അറിവ് കേട്ടാൽ ചെവിയിൽ ഇയ്യം ഒഴിക്കാൻ പറഞ്ഞ മനു സ്മ്രിതിയിലെ  വാക്കുകൾ ഇവിടെ ചേർത്ത് വായികേണ്ടി വരും. തമിഴ്നാട്ടിലെ ജാതി മതിലുകൾ നമ്മെ ഇന്നും നാണിപ്പിക്കുന്നു, ഉച്ച ഭക്ഷണം കഴിക്കാനിരുന്ന വിദ്യാർഥികളിൽ ദളിത്‌ കുട്ടികളെ മാത്രം മാറ്റിയിരുത്തിയത് 
മധ്യ പ്രദേശിലാണ്, ദളിതരുടെ മിശിഹയായി സ്വയം അവരോധിച്ച മായാവതി പലപ്രാവശ്യം ഭരിച്ച ഉത്തർപ്രദേശിൽ ഇന്നും 3 ലക്ഷത്തിൽ കൂടുതൽ ദളിതർ മനുഷ്യ വിസർജ്യം ചുമക്കുന്ന ജോലിയെടുത്തു കൊണ്ടിരിക്കുന്നുവെന്നത് എത്ര അപമാനകരമാണ്.

ഇവിടെയാണ്‌ അംബേദ്കറുടെ കാഴ്ചപ്പാടുകൾ കൂടുതൽ പ്രസക്തമാവുന്നത്. ഇന്ന് ഏപ്രിൽ 14 അദ്ദേഹത്തിന്റെ 122മത് ജന്മദിനമാണ്, അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ദളിത്‌-- ബഹുജനങ്ങളുടെ വിമോചനത്തിനു ശക്തി പകരട്ടെ എന്ന് പ്രത്യാക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ